Join News @ Iritty Whats App Group

യുവതിയോട് പൂവ് വേണോയെന്ന് ചോദിച്ചു; പാലക്കാട് കൽപ്പാത്തിയിൽ സം​ഘർഷം, 3 പേർക്ക് കുത്തേറ്റു

പാലക്കാട്: കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് കത്രിക കൊണ്ട് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31) എന്നിവർക്കാണ് കുത്തേറ്റത്. കൽപ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘർഷം. അമ്പലത്തിൽ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷമെന്ന് പൊലീസ് പറയുന്നു.


കുത്തേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് സാരമുള്ളതല്ല. അതേസമയം, ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group