Join News @ Iritty Whats App Group

ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപക തസ്‌തിക ഇല്ലാതായി

രിട്ടി: തസ്‌തിക നിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കി തസ്‌തിക നിര്‍ണയം നടത്തിയപ്പോള്‍ ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ വലിയ നഷ്‌ടം.


കായിക അധ്യാപകന്റേത്‌ ഉള്‍പ്പെടെ രണ്ട്‌ തസ്‌തികകളാണ്‌ സ്‌കൂളിന്‌ നഷ്‌ടമാകുന്നത്‌. ഭൗതിക സാഹചര്യങ്ങള്‍ എല്ലാം സംസ്‌ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‌ക്കുകയും പുനരധിവാസ മേഖലയിലെ മുഴുവന്‍ കൂട്ടികളേയും സ്‌കൂളില്‍ എത്തിക്കാനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും നടക്കുന്നതിനിടയിലാണ്‌ ഈ തിരിച്ചടി. കുട്ടികളുടെ കൊഴിഞ്ഞുപോക്കും ക്ലാസുകളില്‍ വല്ലപ്പോഴും എത്തുന്ന സാഹചര്യവും വലിയ പ്രതിസന്ധിയായിരുന്ന നേരത്തെ ഉണ്ടാക്കിയത്‌. കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാന്‍ കായികാധ്യാപക നിയമനത്തിലൂടെ ഒരു പരിധിവരെ കഴിഞ്ഞിരുന്നു. തസ്‌തിക നിര്‍ണ്ണയ സമയത്ത്‌ ഒന്‍മ്ബതാം ക്ലാസില്‍ തസ്‌തിക നിലനിര്‍ത്താന്‍ ആവശ്യമായ 96 കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌.



പിന്നീട്‌ തസ്‌തിക നിര്‍ണ്ണയിച്ചുക്കൊണ്ടുള്ള ഉത്തരവ്‌ ഇറങ്ങിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ കുറവ്‌ വന്നതിനാല്‍ തസ്‌തിക നഷ്‌ടപ്പെട്ടുവെന്നാണ്‌ പറയുന്നത്‌. ഇത്‌ എങ്ങനെ സംഭവിച്ചുവെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ ചോദിക്കുന്നത്‌. ഒന്നു മുതല്‍ പത്താം ക്ലാസ്‌ വരെ നൂറ്‌ ശതമാനവും പട്ടികജാതി,പട്ടിക വര്‍ണ്മ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന കേരളത്തിലെ ഏക വിദ്യാലയം കൂടിയാണ്‌ ആറളംഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഒന്നോ രണ്ടോ കുട്ടിയുടെ കുറവില്‍ രണ്ട്‌ തസ്‌തിക ഇല്ലാതാവുന്ന സാഹചര്യം സ്‌കൂളിനെ മൊത്തത്തില്‍ ബാധിക്കുകയാണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 70ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും പട്ടികവര്‍ണ്മ വിഭാഗത്തില്‍ പെട്ടവരാണ്‌. ഫാം സ്‌കൂള്‍ എന്ന പരിഗണന നല്‍കി കായിക അധ്യാപക തസ്‌തിക നിലനിര്‍ത്തണമെന്ന്‌ ആവശ്യം ശക്‌തമാവുകയാണ്‌. 8 9 ക്ലാസുകളില്‍ അഞ്ച്‌ ഡിവിഷനുകളാണ്‌ കായിക അധ്യാപകര്‍ക്ക്‌ വേണ്ടത്‌. ഇതില്‍ ഒരു കുട്ടിയുടെ കുറവ്‌ വന്നതോടെയാണ്‌ ഡിവിഷന്‍ തന്നെ ഇല്ലാതാകുന്നത്‌. ജില്ലാ പഞ്ചായത്ത്‌ കായിക പരിശീലനത്തിന്‌ പ്രത്യോക പദ്ധതികളും നടപ്പിലാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group