Join News @ Iritty Whats App Group

ജന സമ്പർക്ക പരിപാടിക്കിടെ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ, യുവാവ് കസ്റ്റഡിയിൽ


ദില്ലി: ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ബിജെപിയാണ് വിവരം പുറത്തുവിട്ടത്. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group