കതിരൂർ : മകനോടൊപ്പം ബൈക്കിൻ്റെ പുറകില്‍ സഞ്ചരിക്കവെ കാറിടിച്ചു തെറിച്ചു വീണുപരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു.
കിഴക്കേകതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തില്‍ പ്രമീള ( 57 )യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്ബ് - തലശ്ശേരി റോഡില്‍ ഏഴാംമൈലിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ബാലൻ്റെയും വിമലയുടെയും മകളാണ്. ഭർത്താവ്:മോഹനൻ മക്കള്‍:ഷിൻസി, ഷിമിത്ത്, ഷിഗില്‍ 'മരുമകള്‍: രഗില്‍ സഹോദരങ്ങള്‍: പ്രകാശൻ, പ്രമോദ്, പ്രവീണ.
പരേതയായ പ്രസീന .ശവസംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം വലിയ വെളിച്ചം ശാന്തി വനത്തില്‍.
إرسال تعليق