Join News @ Iritty Whats App Group

സത്യസന്ധതയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം, സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മ സേനാംഗങ്ങൾ

സത്യസന്ധതയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം, സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മ സേനാംഗങ്ങൾ


കൊല്ലം: പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിന്റെ തിളക്കം. 2 പവന്‍റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയാണ് ഹരിത കർമ്മ സേനാംഗങ്ങളായ വിജയമ്മയും, സരസ്വതിയും മാതൃകയാകയായത്. പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. 4 മാസം മുമ്പാണ് മഞ്ചള്ളൂർ സ്വദേശി ആദർശ് -ഗായത്രി ദമ്പതികളുടെ മകൾ ആദ്യ ആദർശിന്‍റെ രണ്ട് പവന്‍റെ മാല നഷ്ടപ്പെട്ടത്. മാല, വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന ചാക്കിൽ അകപ്പെട്ടത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ മാല ഹരിത കർമ്മ സേനാംഗത്തിന്‍റെ കൈയിൽ കുരുങ്ങി.

മാല കയ്യിലെടുത്തു സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു ഹരിത കർമ്മ സേനാംഗങ്ങളായ വിജയമ്മയും, സരസ്വതിയും. നഷ്ട പെട്ടെന്ന് കരുതിയ മാല ആദ്യയുടെ അമ്മ ഗായത്രിയ്ക്ക് കൈമാറി. നഷ്ടപ്പെട്ടെന്ന് കരുതിയ മാല തിരികെ കിട്ടിയ സന്താഷത്തിനൊപ്പം സേനാംഗങ്ങളുടെ സത്യസന്ധതയെയും അഭിനന്ദിക്കുകയാണ് വീട്ടുകാർ

Post a Comment

أحدث أقدم
Join Our Whats App Group