Join News @ Iritty Whats App Group

തലശേരി മേഖലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്കൂട്ടറിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണ മാല കവര്‍ന്നു; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

തലശേരി: തലശേരി മേഖലയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചു മാല പൊട്ടിക്കല്‍ വ്യാപകമായി.മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന്പേർക്ക് സ്വർണാ ഭരണം നഷ്ടമായി.


ആദ്യംകോടിയേരി ഹെല്‍ത്ത്‌ സെന്ററിന് സമീപം കവിയൂരിലെ ഭാർഗവിയുടെ മൂന്ന്പവൻ സ്വർണ്ണ മാല പൊട്ടിച്ചായിരുന്നു തുടക്കം. പിന്നീട്

കതിരൂർ നാലാം മൈല്‍ സ്വദേശിനി ശശി കലയുടെ മാല ഗോപാല്‍ പേട്ടയില്‍ നിന്നും കവർച്ച ചെയ്തു.കൂത്തുപറമ്ബിലും സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ന്യൂ മാഹി പൊലീസിന് ലഭിച്ചു. യുവാവെന്ന് തോന്നിക്കുന്ന തടിച്ച പ്രകൃതമുള്ളയാള്‍
ഫാസിനോ സ്കൂട്ടറില്‍ സഞ്ചാരിച്ചാണ് വ്യാപകമായി മാല പൊട്ടിക്കല്‍ നടത്തിയത്.വാഹനത്തിന് മുൻവശത്ത് നമ്ബറില്ല. ഇയാളെ കുറിച്ച്‌ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group