സമയം കഴിഞ്ഞും നീണ്ട വോട്ടെടുപ്പിന് പരിസമാപ്തി; കണ്ണൂരില്‍ 76.54 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ കണ്ണൂർ ജില്ലയില്‍ 2020 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനത്തില്‍ കുറവ്.
ജില്ലയില്‍ 76.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ കണ്ണൂർ കോർപ്പറേഷനില്‍ 69.9 ശതമാനം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. അതേ സമയം കണ്ണൂർ പരിയാരത്ത് വോട്ടെടുപ്പിനിടെ ഉണ്ടായ ലീഗ് ആക്രമണത്തില്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റു.
പോളിങ്ങ് സ്റ്റേഷനുകളില്‍ രാവിലെ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. കണ്ണൂർ ജില്ലയില്‍ മൊത്തത്തിലും കണ്ണൂർ കോർപ്പറേഷനിലും 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു. നഗരസഭകളില്‍ ആന്തൂരില്‍ ഏറ്റവും ഉയർന്ന പോളിംഗും പാനൂരില്‍ കുറഞ്ഞ പോളിംഗും രേഖപ്പെടുത്തി. ചില പോളിംഗ് സ്റ്റേഷനുകളില്‍ വൈകുന്നേരം ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് നീണ്ടു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹരിത ചട്ടവും പെരുമാറ്റ ചട്ടവും കർശനമായി പാലിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق