Join News @ Iritty Whats App Group

എടൂർ ടൗണില്‍ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ സുരക്ഷാ അലാറം 24 മണിക്കൂറും മുഴങ്ങുന്നു;അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാതെ ബാങ്ക് അധികൃതർ


എടൂർ ടൗണില്‍ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ സുരക്ഷാ അലാറം 24 മണിക്കൂറും മുഴങ്ങുന്നു;അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാതെ ബാങ്ക് അധികൃതർ


രിട്ടി: എടൂർ ടൗണില്‍ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ സുരക്ഷാ അലാറം രാപകല്‍ വ്യത്യാസമില്ലാതെ 24 മണിക്കൂറും ശബ്‌ദിക്കുന്നത് ഇടപാടുകാരെയും സമീപത്തെ വ്യാപാരികളെയും ആശങ്കയിലാക്കുന്നു.


മാസങ്ങളായി സുരക്ഷാ അലാറം അലോസരം സൃഷ്ടിക്കുന്നത് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പണം എടുത്തുകൊണ്ടിരിക്കുമ്ബോള്‍ സുരക്ഷാ അലാറം അടിക്കുന്നത് ഇടപാടുകാരെ ഭയപ്പെടുത്തുന്നു. സമീപത്തെ വീടുകള്‍ക്കും ഇതേ പ്രശ്നം തന്നെയാണ്. രാത്രിയില്‍ വലിയ ശബ്ദത്തില്‍ അലാറം അടിക്കുന്നത് യഥാർഥ കള്ളൻ എത്തിയിട്ടാണോ എന്നു തിരിച്ചറിയാൻ കഴിയാതെ പോകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അലാറം ശബ്ദം കേട്ട് ആംബുലൻസ് വരുന്നതെന്ന് കരുതി വാഹനം ഒതുക്കി നിർത്തി വഴി ഒരുക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ വലിയ മോഷണത്തിന് ഉള്‍പ്പെടെ കാരണമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അലാറം അടിച്ചാലും ആരും ശ്രദ്ധിക്കാതായതോടെ മോഷ്ടാക്കള്‍ ഉള്‍പ്പെടെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രദശവാസികള്‍ക്കും വ്യാപാരികള്‍ക്കും ഇടപാടുകാർക്കും ഒരേപോലെ അലോസരം സൃഷ്ടിക്കുന്ന എടിഎമ്മിന്‍റെ അലാറം ബാങ്ക് അധികൃതർ ഉടൻ ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group