ബിഹാറിൽ വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതിൽ വിശദീകരണവുമായി ജില്ലാ കളക്ടർ. ബിഹാറിലെ സിവാൻ ജില്ലാ കളക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടർ പറയുന്നത്. ഇത് വാർത്തയാവും മുമ്പ് പരിഹരിച്ചെന്നും കളക്ടർ പറയുന്നു. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് മിൻ്റ ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്കിയതാണെന്നും മിൻ്റ ദേവി പറഞ്ഞു.
വോട്ടർ പട്ടികയിലെ കള്ളവോട്ടുകൾക്കെതിരെ ഇന്നലെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷർട്ടിൽ മിൻ്റ ദേവിയുടെ ചിത്രമായിരുന്നു. കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാർലമെന്റിലെത്തിയത്.
പ്രിയങ്കാഗാന്ധി അടക്കമുള്ളവർ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് രാവിലെ സഭയിലെത്തിയത്. ബിഹാറിലെ വോട്ടർപട്ടികയിൽ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുള്ള വോട്ടർ ഐഡി പ്രകാരം ഇവർക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്.
Post a Comment