തിരുവനന്തപുരത്ത് ജഡ്ജിയായി ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരാണ് ജഡ്ജി ചമഞ്ഞ് ആറുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ പിടിയിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്ന് സംഘം നേരത്തെയും പണം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരള ബാങ്കിലുള്ള 10 ലക്ഷം രൂപയുടെ ലോണ്‍ ക്ലോസ് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വെഞ്ഞാറമൂട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തത്. നിയമനത്തിനായുള്ള വ്യാജ രേഖകളും ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയിട്ടുള്ളുവെന്ന് ജഡ്ജിയായി ചമഞ്ഞുവന്ന ജിഗേഷ് പൊലീസിനോട് പറഞ്ഞു.
إرسال تعليق