Join News @ Iritty Whats App Group

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം; സൗകര്യമൊരുങ്ങുന്നു


ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി.

ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’ യുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

തടസ്സമില്ലാത്ത സേവനം ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനല്ല ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്‌ലെറ്റുകളില്‍ യുപിഐ വഴി പണമടക്കാന്‍ സാധിക്കും.

Post a Comment

أحدث أقدم
Join Our Whats App Group