Join News @ Iritty Whats App Group

രാമക്ഷേത്ര സംഭാവനക്കൊള്ള: അയോധ്യ സന്ദര്‍ശിക്കാനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി യുപി പൊലീസ്

രാമക്ഷേത്ര സംഭാവനക്കൊള്ള: അയോധ്യ സന്ദര്‍ശിക്കാനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി യുപി പൊലീസ്


യോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് വീട്ടുതടങ്കലിലാക്കി.

അജയ് റായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം രാമക്ഷേത്രം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. അയോധ്യയിലെ ഒരു ഹോട്ടലിലാണ് അജയ് റായിയെ തടങ്കലില്‍ പാർപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് നടത്താനിരുന്ന സന്ദർശനത്തിന് അജയ് റായ് ആണ് നേതൃത്വം നല്‍കേണ്ടിയിരുന്നത്. പ്രതിനിധി സംഘത്തില്‍ എംപിമാരായ കിഷോരി ലാല്‍ ശർമ (അമേഠി), രാകേഷ് റാത്തോഡ് (സീതാപൂർ), ഉജ്ജ്വല്‍ രമണ്‍ സിങ് (പ്രയാഗ്രാജ്), തനൂജ് പുനിയ (ബരാബങ്കി) എന്നിവരും മുൻ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്നുണ്ട്. സന്ദർശന വിവരം പ്രാദേശിക ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാക്കള്‍ക്ക് ശ്രീരാമനില്‍ വിശ്വാസമില്ലെന്നും അവർ ക്ഷേത്രം സന്ദർശിക്കുകയോ നിർമാണത്തിന് സംഭാവന നല്‍കുകയോ ചെയ്തിട്ടില്ലെന്നും യുപി മന്ത്രി ദയാശങ്കർ സിങ് ആരോപിച്ചു.

അതിനിടെ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചു. ഈ തീരുമാനം ലംഘിക്കുന്ന അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും അസോസിയേഷൻ പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്‍കി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും എഫ്‌ഐആറില്‍ പേര് ഉള്‍പ്പെടാത്ത എന്നാല്‍ ക്ഷേത്ര മാനേജ്മെന്റുമായി ബന്ധമുള്ള ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവർ മൂന്ന് ദിവസത്തിനകം അയോധ്യ വിടണമെന്നും അല്ലാത്തപക്ഷം നഗരം ഉപരോധിക്കുമെന്നും ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളെ അയോധ്യയിലെ അഭിഭാഷകർ ബഹിഷ്‌കരിച്ച പശ്ചാത്തലത്തില്‍, ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവർ മൂന്ന് ദിവസത്തിനകം അയോധ്യ വിടണമെന്ന് അജയ് റായ് മുമ്പ്് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം അയോധ്യ പൂർണമായും ഉപരോധിക്കുമെന്നും, അധികാരത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഇവർ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. തന്റെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം ബിജെപി സർക്കാരിനായിരിക്കുമെന്ന് അജയ് റായിയുടെ ഭാര്യ റീന റായ് വീഡിയോ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group