ത്രേതായുഗത്തിലെ വൈഷ്‌ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്‌മണ ഭരത ശത്രുഘ്‌നന്‍മാരുടെ സങ്കല്‍പമുള്ള നാല ക്ഷേത്രങ്ങളെയാണ് നാലമ്ബലം എന്നു വിശേഷിപ്പിക്കുന്നത്.
ആത്മീയകാര്യങ്ങളായിരുന്നു കര്‍ക്കിടകമാസത്തില്‍ പഴമക്കാരുടെ പ്രധാന ആശ്രയം. അതിന് അവര്‍ കണ്ടെത്തിയ ഉപാധികളില്‍പ്പെടുന്നു രാമായണ പാരായണവും നാലമ്ബല യാത്രയും. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജീവിതകഥകള്‍ക്ക് ഒപ്പം നടക്കുന്ന പ്രാര്‍ഥനാനിരതമായ ഒരുമാസം. അതിലൂടെ മനസിനും ശരീരത്തിനും ശക്‌തിപകരാനുള്ള ശ്രമമാണു നടക്കുന്നത്. കാലവും കാലാവസ്‌ഥയും മാറിയെങ്കിലും പിന്തുടര്‍ന്ന ആത്മീയചര്യകളില്‍ മാറ്റമില്ല. രാമായണ മാസാചരണവും നാലമ്ബല ദര്‍ശനവുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്ബല ദര്‍ശനത്തെ കണക്കാക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നാലമ്ബലങ്ങളില്‍ രാമായണ മാസക്കാലങ്ങളില്‍ ഒട്ടേറെ ഭക്‌തര്‍ എത്താറുണ്ട്. എന്നാല്‍, അടുത്തകാലത്തായി കണ്ണൂരിലെ നാലമ്ബലങ്ങളിലും ഭക്‌തരുടെ തിരക്ക് വര്‍ധിച്ചു വരികയാണ.് നീര്‍വേലി ശ്രീരാമക്ഷേത്രവും എളയാവൂരിലെ ഭരതക്ഷേത്രവും പെരിഞ്ചേരിയിലെ ലക്ഷ്‌മണ ക്ഷേത്രവും പായത്തെ ശത്രുഘ്‌നക്ഷേത്രവുമാണ് ജില്ലയിലെ നാലമ്ബലങ്ങള്‍. കര്‍ക്കടകത്തിലെ നാലമ്ബല ദര്‍ശനത്തിന,് ഈ ക്ഷേത്രങ്ങളില്‍ എത്തുന്നത് ശ്രീരാമനെ തൊഴാനാണ്. മട്ടന്നൂര്‍-കൂത്തുപറമ്ബ് റോഡില്‍ നിര്‍മലഗിരിക്കടുത്ത അളകാപുരിയില്‍ നിന്ന് ഇടത്തോട്ടുള്ള റോഡില്‍ ഒന്നരകിലോമീറ്റര്‍ പിന്നിട്ടാല്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം. അയ്ായയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഋഷീശ്വരന്മാരാണ് ഇവിടെ ശ്രീരാമന്റെ പ്രതിഷ്‌ഠ നിര്‍വഹിച്ചതെന്നാണു വിശ്വാസം. തലശേരി തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തിലും രാമായണമാസത്തില്‍ ദര്‍ശനത്തിന് ഏറെ ഭക്‌തജനങ്ങളെത്താറുണ്ട്. എളയാവൂരിലാണ് ഭരതസങ്കല്‍പം ഉള്ളത്. എളയാവൂര്‍ ക്ഷേത്രം മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കഴിഞ്ഞാല്‍ ഇടത്തോട്ടേക്കുള്ള റോഡില്‍ ഒന്നരകിലോമീറ്റര്‍ ദൂരത്താണ്.
പ്രധാന ദേവനായി നാലമ്ബലത്തിലെ പെരുംതൃക്കോവിലില്‍ കുടികൊള്ളുന്നത് സംഗമേശനാണ്. വിഷ്‌ണുക്ഷേത്രമായാണ് നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും സ്വര്‍ണപ്രശ്‌നം നടത്തിയപ്പോഴാണ് ഇതു ഭരതസങ്കല്‍പത്തിലുള്ള ക്ഷേത്രമാണെന്ന് അറിയുന്നത്. അക്ഷമാല, ചക്രം, ശംഖ്, ഗദ എന്നിവയോടുകൂടിയ പ്രതിഷ്‌ഠയാണ് ഇവിടെയുള്ളത്. മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലില്‍ നിന്ന് മണക്കായി റോഡില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ് പെരിഞ്ചേരി വിഷ്‌ണുക്ഷേത്രം സ്‌ഥിതിചെയ്യുന്നത്. ലക്ഷ്‌മണ സങ്കല്‍പത്തിലുള്ള പ്രതിഷ്‌ഠയാണ് ഇവിടെ. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണു കണക്കാക്കുന്നത്. ത്രേതായുഗത്തില്‍ ശ്രീരാമലക്ഷ്‌മണന്മാരുടെ വനവാസകാലത്ത് ഇവിടെ എത്തിയതായാണ് വിശ്വാസം. ശത്രുഘ്‌ന സങ്കല്‍പത്തില്‍ പായം വിഷ്‌ണു ക്ഷേത്രം. പായം ശത്രുഘ്‌ന ക്ഷേത്രം. ഇരിട്ടി-പേരാവൂര്‍ റോഡില്‍ നിന്നു ജബ്ബാര്‍ക്കടവ് പാലം കടന്നു കരിയാല്‍ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്‌ണു, ശത്രുഘ്‌ന ക്ഷേത്രത്തിലേക്കുള്ള റോഡ്. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത്.
إرسال تعليق