Join News @ Iritty Whats App Group

വി എസിന് ഇന്ന് വിവാഹ വാർഷികം; പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷയെന്ന് മകൻ

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാർഷികം. വി എസ് അച്യുതാനന്ദൻ – കെ വസുമതി ദമ്പതികൾക്ക് ഇന്ന് 58 -ാം വിവാഹ വാർഷികമാണ്. വി എസിന്‍റെ വിവാഹ വാർഷിക ദിനം മകൻ അരുൺ കുമാർ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒപ്പം പ്രതീക്ഷയുടെ കുറിപ്പും പങ്കുവച്ചു.

‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’ – എന്നായിരുന്നു അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. 1967 ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ച് വി എസ് അച്യുതാനന്ദൻ – കെ വസുമതി ദമ്പതികളുടെ വിവാഹം നടന്നത്.

കഴിഞ്ഞ മാസം 23 നാണ് ശ്വാസ സംബന്ധമായ പ്രശ്നങ്ങളടക്കം മൂർച്ഛിച്ചതോടെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.

നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘം വി എസിന്റെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തുന്നുണ്ട്. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം.

അരുൺ കുമാറിന്‍റെ കുറിപ്പ്

വർഷങ്ങൾ!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം..
പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…

Post a Comment

أحدث أقدم
Join Our Whats App Group