കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ മലയാളി യുവാവ് മരിച്ചു
ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ വെച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ബീവി. നൗഫിയ ആണ് ഭാര്യ. നാല് മക്കളുണ്ട്.
Post a Comment