പയ്യന്നൂര്‍: സമൂഹമാധ്യമത്തില്‍ വന്ന പീഡന വാര്‍ത്തയ്ക്ക് ലൈക്ക് നല്‍കിയ വിരോധത്തില്‍ പീഡനക്കേസിലെ പ്രതി യുവതിയെ വീട്ടില്‍ കയറി മർദിച്ചു.
മാട്ടൂല്‍ സ്വദേശിയായ യുവതിക്കാണ് മർദനമേറ്റത്. യുവതിയുടെ പരാതിയില്‍ വിളയാങ്കോട്ടെ രുജിത്തിനെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കോറോം കൊക്കോടാണ് പരാതിക്കാസ്പദമായ സംഭവം.
കൊക്കോടുള്ള അമ്മയുടെ വീട്ടിലായിരുന്ന തന്നെ വീട്ടില്‍ കയറി അടിക്കുകയും തല ജനലിനിടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. മർദനം തടയാൻ ശ്രമിച്ച ഭർത്താവിനെയും മർദിച്ചതായും പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment