Join News @ Iritty Whats App Group

നൂറ്റാണ്ടുകൾ കഴിഞ്ഞാൽ പോലും സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞ് ഇവർ അന്തരീക്ഷം മലിനമാക്കുന്നു;‘800 വർഷം മുസ്ലിം രാജാക്കന്മാരും സുൽത്താൻമാരും ഇന്ത്യ ഒന്നടങ്കം ഭരിച്ചു, വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ’: വെള്ളാപ്പള്ളി നടേശനെതിരെ സത്താർ പന്തല്ലൂർ

വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ, വിഎസ് അച്യുതാനന്ദൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെയുള്ള സകല സോകാൾഡ് സെക്കുലറുകളും മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. മുസ്‌ലിം ജനസംഖ്യ ഭൂരിപക്ഷമായാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

മുസ്‌ലിംങ്ങൾ ഇവിടെ ഭൂരിപക്ഷം ആകാൻ പോകുന്നു എന്ന് പറഞ്ഞാണ് ഇവർ ഹൈന്ദവ- ക്രൈസ്തവ സമൂഹത്തെ പേടിപ്പിക്കുന്നത്. നിലവിലെ ജനസംഖ്യ വർദ്ധനവിന്റെ കണക്ക് പരിശോധിച്ചാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞാൽ പോലും സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞാണ് ഇവർ അന്തരീക്ഷം മലിനമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഭൂരിപക്ഷ സമൂഹത്തിനിടയിൽ ആശങ്കയുടെ വാളു ചുഴറ്റുകയാണ്. 800 വർഷം മുസ്ലിം രാജാക്കന്മാരും സുൽത്താൻമാരും ഇന്ത്യ ഒന്നടങ്കം ഭരിച്ചു. എന്നിട്ട് പോലും ഈ രാജ്യം ഒരിക്കലും മുസ്‌ലിം ഭൂരിപക്ഷം ആയിട്ടില്ല.

ഈ സമയത്തും മുസ്‌ലിംകൾ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടന നേതാവ് നില വിളിച്ചു പറയുന്നുവെങ്കിൽ, അതിൻറെ സൂക്കേട് വേറെയാണ്. ഇത്തരം വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂവെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group