എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവതി സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്റേയും ജയലളിതയുടേയും മകളാന്ന് അവകാശപ്പെട്ട് തൃശൂര്‍ കാട്ടൂര്‍ സ്വദേശി കെഎം സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തും നല്‍കി. തൃശൂര്‍ സ്വദേശി സുനിത കെ എം തിങ്കളാഴ്ച ആണ് അവകാശവാദവുമായി സുപ്രീംകോടതിയില്‍ എത്തിയത്. ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലുണ്ടെന്നാണ് സൂചന.
ഇത്രയുംനാള്‍ തനിക്ക് രഹസ്യമായി ജീവിക്കേണ്ട സാഹചര്യമായിരുന്നെന്ന് ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തില്‍ സുനിത പറയുന്നു. താന്‍ ജനിച്ചതിനുശേഷം എംജിആറിന്റെ വീട്ടുജോലിക്കാരന്‍ രഹസ്യമായി തന്നെ കേരളത്തിലേക്കു മാറ്റി. സുനിതയെന്ന പേരു നല്‍കിയതും ജോലിക്കാരനാണ്. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ അമ്മ ജയലളിത ഡിഎന്‍എ പരിശോധന നടത്തിയശേഷം മകളായി അംഗീകരിച്ചുവെന്നും പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി ഇടയ്ക്കിടെ അമ്മയെ കാണാറുണ്ടായിരുന്നുവെന്നും സുനിത അവകാശപ്പെടുന്നു.
إرسال تعليق