Join News @ Iritty Whats App Group

ദേശീയ പതാക കാവിക്കൊടി ആക്കണം എന്ന പരാമർശം; BJP നേതാവ് എൻ ശിവരാജന് നോട്ടീസ്

കാവിക്കൊടിയെ ദേശീയപതാകയാക്കണം എന്ന വിവാദ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി നേതാവ് എൻ ശിവരാജന് പൊലീസിന്റെ നോട്ടീസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് നോട്ടീസ്. ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ ആർഎസ്എസ് ചിഹ്നങ്ങൾ പ്രദർപ്പിച്ച ഗവർണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എൻ ശിവരാജൻ വിവാദ പരാമർശം നടത്തിയത്. പരാമർശത്തിൽ ശിവരാജനെതിരെ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.



ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഉപയോഗിക്കാൻ പാടില്ലെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group