തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിയത്. മാറ്റിവെച്ച എല്ലാ ശസ്ത്രക്രിയകളും ഇന്ന് മുതല്‍ പുനരാരംഭിക്കും.
ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെയാണ് തിരുവന്തപുരം മെഡിക്കല്‍ കോളജിന്റെ ദയനിയാവസ്ഥ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെയാണ് തുറന്നു പറഞ്ഞത്.
അതേസമയം, യൂറോളജി വകുപ്പ് മേധാവിയായ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തല്‍. ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു.
Post a Comment