റിയാദ്: സൗദിയിൽ അമ്യൂസ്മെൻറ് പാർക്കിലെ യന്ത്ര ഊഞ്ഞാല്‍ ഒടിഞ്ഞുവീണ് 23 പേര്‍ക്ക് പരിക്ക്, മൂന്നുപേർ ഗുരുതരാവസ്ഥയിൽ. പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫ് അല്‍ഹദയിലെ അല്‍ജബല്‍ അല്‍അഖ്ദര്‍ പാര്‍ക്കില്‍ യന്ത്രഊഞ്ഞാല്‍ പൊട്ടിവീണ് 23 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി വൈകിയാണ് അപകടം. അപകടത്തില്‍ പെട്ട യുവതികളില്‍ ഒരാളുടെ കാല്‍ മുറിഞ്ഞ് വേര്‍പ്പെട്ടതായി ദൃക്‌സാക്ഷിയായ അഹ്മദ് അല്‍ഹര്‍ബി പറഞ്ഞു. സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സംഘങ്ങള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി പരിക്കേറ്റവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി. അപകടത്തെ തുടര്‍ന്ന് പാര്‍ക്കില്‍ നിന്ന് മുഴുവന്‍ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതികളും പെണ്‍കുട്ടികളും അടക്കം നിറയെ ആളുകള്‍ കയറിയ യന്ത്രഊഞ്ഞാല്‍ രണ്ടായി മുറിഞ്ഞ് നിലംപതിക്കുകയായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു
سقوط إحدى ألعاب الملاهي في منتزه الجبل الأخضر بمنطقة #الهدا في #الطائف وأسفر الحادث عن 23 إصابة، بينها 3 حالات خطيرة. pic.twitter.com/7F4ToulJRx— مجتمعنا (@KSASociety) July 30, 2025
إرسال تعليق