Join News @ Iritty Whats App Group

2026 ലെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ഹെൽപ് ഡെസ്ക് ഉൽഘാടനം ആൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ് ഇരിട്ടി സി.എച്ച് സൗധത്തിൽ ആരംഭിച്ചു

ഇരിട്ടി : ആൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ് , മുസ്ലിംലീഗ് ഹജ്ജ് സെൽ ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി സി.എച്ച് സൗധത്തിൽ ആരംഭിച്ചു.  2026 ലെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ഹെൽപ് ഡെസ്ക് ഉൽഘാടനം ആൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ് സംസ്ഥാന സെക്രട്ടറി സി സമീർ നിർവ്വഹിച്ചു.

മുസ്ലിംലീഗ് ഇരിട്ടി ടൗൺ പ്രസിഡണ്ട് തറാൽ ഈസ അധ്യക്ഷത വഹിച്ചു.
മുഹമ്മദലി കണിയാറക്കൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മികച്ച സാമൂഹ്യപ്രവർത്തകനും കാരുണ്യ പ്രവർത്തകനുമായ പി.വി അഹമ്മദ് കുഞ്ഞിക്കുള്ള സ്നേഹാദരവ് നൽകി.
ഇരിട്ടി ടൗൺ ജുമാ മസ്ജിദ് ഖത്തീബ് റിയാസ് ഹുദവി താനൂർ പ്രാർത്ഥനക്ക് നേതൃത്വം നടത്തി ,ഇരിട്ടി മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ളഹാജി ,കാദർ ഉളിയിൽ ,

കെ വി റഷീദ് , എം.കെ കുഞ്ഞാലി, വിപി റഷീദ് , അബ്ദുൾ ഖാദർ കോമ്പിൽ സി.കെ അഷ്റഫ് , എൻ കെ ശറഫുദ്ധീൻ , പി.കെ ബൽകീസ്, എം കെ നജ്മുന്നിസ, പി.കെ യൂസഫ് ഇ കെ മൊയിതൂട്ടി, സി മുസ്തഫ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group