Join News @ Iritty Whats App Group

കണ്ണൂര്‍ കുതിപ്പിലേക്ക്‌; രാജ്യാന്തര ചരക്കു നീക്കത്തില്‍ കണ്ണൂര്‍ രാജ്യാന്തര വി മാനത്താവളം 14ാം സ്‌ഥാനത്ത്‌


ട്ടന്നൂര്‍: കണ്ണൂരില്‍ രാജ്യാന്തര വിമാനത്താവളം ആരംഭിച്ചതിന്‌ ശേഷം കണ്ണൂര്‍ കുതിപ്പിലേക്ക്‌ നീങ്ങുന്നു. രാജ്യാന്തര ചരക്കു നീക്കത്തില്‍ കണ്ണൂര്‍ രാജ്യാന്തര വി മാനത്താവളം ആദ്യ പതിനഞ്ചില്‍ ഇടം നേടി.


മേയ്‌ മാസത്തെ കണക്ക്‌ പ്രകാരം പതിനാ ലാം സ്‌ഥാനത്താണ്‌ കണ്ണൂര്‍ വിമാനത്താവളം. മേയില്‍ 421.3 മെട്രിക്‌ ടണ്‍ ചരക്ക്‌ നീക്കമാണ്‌ കണ്ണൂര്‍ വഴി നടന്നത്‌. ഡല്‍ഹി വിമാനത്താവളമാണ്‌ പട്ടികയില്‍ ഒന്നാമത്‌. കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ 7,9,10 സ്‌ഥാനത്തുണ്ട്‌. മേയ്‌ മാസത്തില്‍ യാത്രക്കാരുടെ എണ്ണവും വിമാനസര്‍വീസും കൂടിയിരുന്നു. 699 എയര്‍ ക്രാഫ്‌റ്റ് മൂ വ്‌മെന്റാണ്‌ രാജ്യാന്തര സെക്‌ടറില്‍ മേയില്‍ കണ്ണൂരില്‍ നടന്നത്‌. ശരാശരി ഒരു ഫ്‌ലൈറ്റില്‍ 1.6 മെട്രിക്‌ ടണ്‍ ചരക്ക്‌ നീക്കം നടന്നു. ഇതിനും പുറമെ യാത്രക്കാരുടെ എണ്ണത്തിലും വിമാന സര്‍വീസിന്റെ എണ്ണത്തിലും വര്‍ധനവ്‌ വന്നതോടെ കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം കുതിപ്പിലേക്ക്‌ പോകുന്നയാണ്‌ സൂചന 2018 ല്‍ ആരംഭിച്ച വിമാനത്താവളം പ്രാരംഭഘട്ടത്തില്‍ വന്‍ പ്രതിസന്ധിയിലൂടെയാണ്‌ കടന്നു പോയത്‌. ഇതിനിടയില്‍ കോവിഡ്‌ വന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്‌ രേഖപ്പെടുത്തിയതും ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.


ഇതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മേയ്‌ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മേയ്‌ മാസത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. 1,47,928 യാത്രക്കാരും 1211 സര്‍വീസുകളുമാണ്‌ കഴിഞ്ഞ മാസം കണ്ണൂര്‍ വിമാനത്താവളത്തിലുണ്ടായത്‌. അന്താരാഷ്ര്‌ട സെക്‌ടറില്‍ അബുദാബി സെക്‌ടറിലാണ്‌ ഏറ്റവുമധികം യാത്രക്കാരുണ്ടായത്‌.23,587 യാത്രക്കാരാണ്‌ അബുദാബിയിലേക്ക്‌ യാത്ര ചെയ്‌തത്‌. ആകെ അന്താരാഷ്ര്‌ട യാത്രക്കാരുടെ 60 ശതമാനവും യു.എ.ഇയിലേക്കാണ്‌. ഫുജൈറയിലേക്ക്‌ ഇന്‍ഡിഗോ സര്‍വീസ്‌ തുടങ്ങിയതോടെ ദുബായ്‌, ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, ഫുജൈറ എന്നീ അഞ്ച്‌ യു.എ.ഇ. നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്‌ടറിലുണ്ട്‌. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും.


13200 പേര്‍ യാത്രചെയ്‌ത മുംബൈ സെക്‌ടറിലാണ്‌ ആഭ്യന്തരതലത്തില്‍ കഴിഞ്ഞ മാസം കൂടുതല്‍ യാത്രക്കാരുള്ളത്‌. ഇന്‍ഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ കൂടി സര്‍വീസ്‌ തുടങ്ങിയതോടെയാണ്‌ മുംബൈ സെക്‌ടറില്‍ യാത്രക്കാര്‍ വര്‍ധിച്ചത്‌. ഹൈദരാബാദ്‌, തിരുവനന്തപുരം റൂട്ടുകളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ മേയ്‌ മാസം മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group