ഇരിട്ടി: ബസ് സർവീസ് നടത്തുന്നതിനിടയിൽ ഡ്രൈവർ
കുഴഞ്ഞുവീണപ്പോൾ സമയോചിതമായി ബസിന്റെ
നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ അപകടത്തിൽ
നിന്നും രക്ഷിച്ച കണ്ടക്ടർ സായൂജിന് അഭിനന്ദനം.
തലശ്ശേരി മാട്ടറ റൂട്ടിൽ ഓടുന്ന മോണാസ് ബസ്സിലെ
കണ്ടക്ടർ സായൂജിനെയാണ് ഇരിട്ടി പ്രൈവറ്റ് ബസ് ഉടമ
സംഘത്തിന്റെ നേതൃത്വത്തിൽ അനുവദിച്ചത്. ഞായറാഴ്ച
രാവിലെ ബസ് ഓടിക്കുന്നതിനിടയിൽ മോണാസ് ബസ്സിലെ
ഡ്രൈവർ അശ്വന്ത് കുഴഞ്ഞുവീണു. ഈ സമയം ഡ്രൈവറുടെ
അടുത്ത് ഉണ്ടായിരുന്ന കണ്ടക്ടർ സായൂജ് സമയോചിതമായി
ഇടപെടുകയും ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത്
ഉടൻ ബ്രേക്കിട്ട് യാത്രക്കാരെ അപകടത്തിൽ നിന്നും
രക്ഷിക്കുകയുമായിരുന്നു
إرسال تعليق