Join News @ Iritty Whats App Group

‘യൂത്ത് കോൺഗ്രസ്‌ ജാഗ്രതയോടെ പ്രവർത്തിക്കണം, അടിസ്ഥാനപരമായി വേണ്ടത് ജനങ്ങളുമായുള്ള ബന്ധം’: ഉപദേശിച്ച് കെ സി വേണുഗോപാൽ

യൂത്ത് കോൺഗ്രസിന് ഉപദേശവുമായി കെ സി വേണുഗോപാൽ. യൂത്ത് കോൺഗ്രസ്സ് ജാഗ്രതയോടെ പ്രവർത്തിക്കണം. അടിസ്ഥാനപരമായി വേണ്ടത് ജനങ്ങളുമായുള്ള ബന്ധം. ജനബന്ധമുള്ള പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ വേണം. ബൂത്ത്‌ തലങ്ങളിൽ പ്രവർത്തനം ശക്തമാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

നേതൃത്വം ഭംഗിയായതുകൊണ്ട് കാര്യമില്ല. അടിത്തറ ശക്തമാക്കണം. ഇല്ലെങ്കിൽ മുകളിലുള്ള ഭംഗി കുത്തനെ താഴേക്ക് പോകും. അടിത്തറ ശക്തമാക്കിയേ മുന്നോട്ടുപോകാൻ കഴിയൂ. അടിത്തറയിൽ ആശങ്കയുണ്ട്. ഭരണഘടന ഭേദഗതി ബിജെപി പൂതി മനസ്സിൽ വെച്ചാ മതി. കേന്ദ്ര മന്ത്രിയുടെ ആവശ്യം ഭരണഘടനാ വിരുദ്ധം.

എല്ലാ കാലത്തും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ബിജെപി ലക്ഷ്യം.മോദി പത്ത് തവണ പിറന്നാലും ഭരണഘടനയെ തൊടാനാവില്ല. ആർഎസിന് ധൈര്യമുണ്ടെങ്കിൽ പാർലമെന്റിലേക്ക് വരണം. അവിടെ കാണിച്ചുതരാം കോൺഗ്രസും ഇന്ത്യ മുന്നണിയും എന്ത് ചെയ്യുമെന്ന്. ഭരണഘട മാറ്റാനുള്ള ആർഎസ്എസ് ശ്രമങ്ങളെ കോൺഗ്രസ്‌ ചെറുക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group