Join News @ Iritty Whats App Group

കും​ഭ​മേ​ള വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണം; നി​ര്‍​ദേ​ശം ന​ല്‍​കി ഹൈ​ക്കോ​ട​തി

കും​ഭ​മേ​ള വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണം; നി​ര്‍​ദേ​ശം ന​ല്‍​കി ഹൈ​ക്കോ​ട​തി


കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. സം​ര​ക്ഷ​ണം ഒ​രു​ക്കാ​ന്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​നെ കോ​ട​തി സ്വ​മേ​ധ​യാ ക​ക്ഷി ചേ​ര്‍​ത്തു.

ത​ന്‍റെ ജീ​വ​ന് സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി നേ​ര​ത്തെ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​ര​ക്ഷ ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സ് സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യും ഭ​ര്‍​ത്താ​വും ന​ല്‍​കി​യ മേ​ല്‍​വി​ലാ​സ​ത്തി​ലോ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പ​തി​വ് രീ​തി​യാ​ണി​തെ​ന്നു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി വീ​ണ്ടും സെ​ൻ​ട്ര​ല്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പാ​സ്പോ​ര്‍​ട്ടും പ​ണ​വും പി​താ​വും സം​ഘ​വും അ​പ​ഹ​രി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സ് പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫ​ര്‍​ഹാ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group