വയനാട്: ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. വനത്തിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റോഡിൽ നിന്ന് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഒന്നരവർഷം മുമ്പ് കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനത്തിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ അജേഷുമായി എത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക കുറ്റകൃത്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു
മിസിംഗ് കേസായിട്ടാണ് ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങുന്നത്. ഇതിനിടെ ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ തുടർച്ചയായി ഉപയോഗിച്ച് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
Post a Comment