Join News @ Iritty Whats App Group

ഹജ്ജിനിടെ പ്രമുഖ മലയാളി വ്യവസായിയും സിൽവാൻ ​ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ മലപ്പുറം സ്വദേശി മിനായിൽ മരിച്ചു


റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ പ്രമുഖ മലയാളി വ്യവസായി മക്കയിലെ മിനായിൽ മരിച്ചു. മലപ്പുറം തിരൂർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. സിൽവാൻ ​ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആണ്.

ഹജ്ജിന്റെ പ്രധാന കർമങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സ്വകാര്യ ​ഗ്രൂപ്പിനൊപ്പമാണ് ഷുഹൈബ് ഹജ്ജ് നിർവഹിക്കാനെത്തിയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബറടക്കും.

അബുദാബിയിലെ അൽ ബസ്ര ​ഗ്രൂപ്പ് ,പുത്തനത്താണിയിലെ ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്സ് എന്നീ ബിസിനസ് ​ഗ്രൂപ്പുകളുടെയും ഡയറക്ടറായിരുന്നു. പിതാവ്: സൈതാലിക്കുട്ടി ഹാജി ( സിൽവാൻ ​ഗ്രൂപ്പ് ചെയർമാൻ). മാതാവ്: ആയിശുമോൾ. സൽമയാണ് ഭാര്യ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ.

Post a Comment

Previous Post Next Post
Join Our Whats App Group