Join News @ Iritty Whats App Group

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍,രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍,കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം

ദില്ലി:രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group