പച്ചക്കറി, മത്സ്യ, ഇറച്ചി, പഴം മാര്‍ക്കറ്റ് നിര്‍മിക്കാനുള്ള പ്രവൃത്തിക്ക് വേണ്ടി ഏട്ട് കോടിയോളം രൂപയുടെ വായ്‌പ എടുക്കുന്നതിന് നഗരസഭ അനുമതി നല്‍കി മട്ടന്നൂര്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുളള സ്‌ഥലത്ത് മത്സ്യ, മാംസ, പഴം, പച്ചക്കറി മാര്‍ക്കറ്റ് നിര്‍മിക്കുന്നതിനായി ഇംപാക്‌റ്റ് കേരള ലിമിറ്റഡ് തയ്യാറാക്കി നല്‍കിയിട്ടുളള ഡി.പി.ആര്‍.
പ്രകാരം ആവശ്യമായ 8,68,63,700 രൂപ കെ.യു.ആര്‍.ഡി. എഫ്‌സിയില്‍ നിന്നും വായ്‌പ എടുക്കുന്നതിനാണ് കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭ അനുമതി നല്‍കി.മാര്‍ക്കറ്റുകള്‍ മാറ്റി സ്‌ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആയി ഉന്നയിക്കുകയാണ് നഗരവാസികള്‍. മാര്‍ക്കറ്റിനു വേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്ബ് തന്നെ സ്‌ഥലം ഏറ്റെടുത്തെങ്കിലും ഇതുവരെയും നടപടി തുടക്കമായില്ല. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍ക്കറ്റ് നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ്. അധുനിക രീതിലുള്ള മാര്‍ക്കറ്റാണ് പണിയാന്‍ നഗരസഭ ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടാക്കിയചെറിയ സ്‌ഥലത്താണ് മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ പ്രവൃത്തിക്കുന്നത്.പത്ത് പേര്‍ക്ക് കൂടുതല്‍ ഒന്നിച്ച് മത്സ്യം വാങ്ങാന്‍ പോലും കഴിയാത്ത സ്‌ഥലത്താണ് മാര്‍ക്കറ്റ് ഉള്ളത്.ഇതിന് തൊട്ടു തന്നെ ഇറച്ചിമാര്‍ക്കും സ്‌ഥിതി ചെയ്യുന്നത്.
ഇരുചക്രവാഹന ങ്ങള്‍ക്ക് കടന്ന് പോക്കുവാന്‍ കഴിയാത്ത നിലയിലാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. മാര്‍ക്കറ്റില്‍ എത്തുന്നവര്‍ വാഹനങ്ങള്‍ കിലോമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്‌ത് വേണം ഇവിടെ എത്തുവാന്‍. എതാനുവര്‍ഷം മുമ്ബ് തന്നെ പച്ചക്കറി, മത്സ്യ, ഇറച്ചിമാര്‍ക്കറ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ നഗരസഭ തിരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്റെ പിറക്ക് വശത്ത് സ്‌ഥലം ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായി. എല്ലാം വര്‍ഷവും ബജറ്റ് വേളയില്‍ മാത്രമാണ് മാര്‍ക്കറ്റിന്റെ കാര്യം ഭരണാധികാരികള്‍ക്ക് ഓര്‍മ്മ വരിക. പിന്നീട് അത് വീണ്ടും ഫയലില്‍ തന്നെ കിടക്കുന്നതാണ് പതിവ്. .നഗരസഭ ഏറ്റെടുത്ത സ്‌ഥലത്ത് ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങിന് ഉപയോഗിക്കുയാണ്. എന്നാല്‍ നിലവിലുള്ള നഗരസഭാ ഭരണസമിതിയുടെ പ്രത്യേക താല്‍പര്യം പ്രകാരമാണ് പുതിയ മാര്‍ക്കറ്റ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത് മല്‍സ്യം, ഇറച്ചി പച്ചക്കറി മാര്‍ക്കറ്റുകള്‍ പുതുതായി സ്‌ഥാപിക്കുന്നതോടെ ബസ് സ്‌റ്റാന്‍ഡ് ആശുപത്രി പരിസരത്ത് വന്‍ വികസന കുതിപ്പ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Post a Comment