പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാനഅധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പോക്‌സോ കേസില്‍ ഉള്‍പ്പെട്ടെ ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. സ്‌കൂള്‍ എച്ച്എം നിലപാട് അറിയിച്ചു. നടപടി എടുക്കും. പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്‌കൂള്‍ പരിപാടികളില്‍ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. വ്യക്തിയെ അറിയില്ലാ എന്ന് പറയുന്നതും ശരിയല്ല. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും എച്ച്എമ്മിന് ഉത്തരവാദിത്വം ഉണ്ട്. എയ്ഡഡ് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട് – മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായര്‍ അതിഥിയായി പങ്കെടുത്തത്.
അതേസമയം, പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ കത്തില്‍ വ്യക്തമാക്കുന്നു.
إرسال تعليق