ഇരിട്ടി
ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക്
ദേഹാസ്വാസ്ഥ്യം. കണ്ണൂർ ഇരിട്ടി ടൗണിൽ
രാവിലെ പത്തിനാണ് സംഭവമുണ്ടായത്.
മാട്ടറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്നു പഴയ സ്റ്റാന്റിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.
ബസ് പുറകിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലീനർ പ്രവീണ്‍ കണ്ടക്ടറെ വിവരം അറിയിച്ചു. ഇടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് നിർത്തിപ്പിടിച്ചതിനാല്‍ വൻ അപകടം ഒഴിവായി.
Post a Comment