Join News @ Iritty Whats App Group

കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 പേർ മരിച്ചു, 3 പേരെ രക്ഷപ്പെടുത്തി


കണ്ണൂർ: കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.


ചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.


വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം : പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (40) ആണ് മരിച്ചത്.പഴയിടത്ത് സുഹൈൽ (24), ഷഹജാദ് (7) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group