Join News @ Iritty Whats App Group

ഞങ്ങൾ എല്ലാകാലത്തും പലസ്തീനോട് ഐക്കപ്പെടുന്നവർ, ഇറാന് നേരെ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണം: മുഖ്യമന്ത്രി

വർഗീയതകളുടെ വോട്ട് വേണ്ട എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിയുടെയോ വിഘടന ശക്തിയുടേയോ വോട്ട് വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്തീനോട് ഒപ്പമായിരുന്നു.

ആരാണ് നയം മാറ്റിയത്. കോൺഗ്രസിന് പിന്നീട് വലിയ മൂല്യശോഷണം സംഭവിച്ചു. ഇറാന് നേരെ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻപ് അമേരിക്ക കാണിച്ചത് പോലെ ലോക പൊലീസ് ചമയുകയാണ് ഇസ്രയേൽ.

ശക്തമായി അപലപിക്കുന്ന നിലയിലേക്ക് എന്ത് കൊണ്ട് ഇന്ത്യ പോകുന്നില്ല. ശക്തമായ പ്രതിഷേധം നടത്താൻ കോൺഗ്രസിന് കഴിഴിഞ്ഞില്ല. ഞങ്ങൾ എല്ലാകാലത്തും പലസ്തീനോട് ഐക്കപ്പെടുന്നവരാണ്. ക്ഷേമ പെൻഷൻ ഇനിയും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് വർധന ഉണ്ടാകും. അക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകും.

വന്യമൃഗ ശല്യം സംസ്ഥാനത്ത് രൂക്ഷമാണ്. വന്യമൃഗങ്ങൾ പെരുകുന്നു അതിനെ നിയന്ത്രിക്കാൻ എന്താണ് മാർഗം. കേന്ദ്ര നിയമം വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് എതിരായ നിയമമാണ്. ലോകത്ത് ഇന്ത്യയിൽ മാത്രമല്ല കാടും മൃഗങ്ങളുമുള്ളത്. അവിടെയെങ്ങും ഇതുപോലെ ഒരു നിയമമില്ല കേന്ദ്ര നിയമ മാറ്റാനുള്ള സമ്മർദ്ദം കേരളം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group