Join News @ Iritty Whats App Group

ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലിൽ, 40 അഭയാർഥികൾക്ക് തുണയായി കുവൈത്തിന്റെ എണ്ണ കപ്പൽ

കുവൈത്ത് സിറ്റി: മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പൽ. ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം കടലിൽ അകപ്പെട്ട 40 അഭയാർഥികളെയാണ് എണ്ണ കപ്പൽ രക്ഷപ്പെടുത്തിയത്. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ അൽ ദാസ്മ എന്ന കപ്പലാണ് അഭയാർഥികൾക്ക് തുണയായത്.

കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ ബ്രേക്ക് തകരാറിലായതോടെയാണ് 40 അഭയാർഥികൾ കടലിൽ കുടുങ്ങിയത്. അൽ ദാസ്മ എണ്ണ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രക്കിടയിലാണ് കടലിൽ കുടുങ്ങിക്കിടക്കുന്ന ബോട്ടുകൾ കാണാനിടയായത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഈ 40 പേരും നടുക്കടലിൽ കഴിഞ്ഞിരുന്നത്. ഈജിപ്ഷ്യൻ സെർച്ച് ആൻഡ് റെസ്ക്യൂ അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി അധികൃതർ അറിയിച്ചു. മുഴുവൻ പേരെയും രക്ഷപ്പെടുത്തുകയും അഭയാർഥികളെ സുരക്ഷിതമായി ഈജിപ്ഷ്യൻ അതോറിറ്റിക്ക് കൈമാറിയതായും കമ്പനി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group