Join News @ Iritty Whats App Group

‘സൂംബ വിവാദം അനാവശ്യം; എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു’; അബ്ദുള്ള കോയ മദനി

സൂംബ വിവാദം അനാവശ്യമെന്ന് കെഎൻഎം സംസ്ഥാന അധ്യക്ഷൻ അബ്ദുള്ള കോയ മദനി. എല്ലാത്തിലും മതവും ജാതിയും കയറ്റുകയാണ്. കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണിത്. മതപരമായും വർഗീയമായും ചേരിതിരിവ് ഉണ്ടാക്കുന്ന ചർച്ചയാണ് നടക്കുന്നത്. വിമർശിക്കുന്നവരുടെത് അപകടരമായ സമീപനമാണ്. ഇത്തരം വിഷയങ്ങളിൽ പ്രവാചകനയോ, ദർശനങ്ങളെയോ കൂട്ടുപിടിച്ചത് ഖേദകരമെന്നും അബ്ദുള്ള കോയ മദനി പറഞ്ഞു.

പർവ്വതികരിക്കേണ്ട വിഷയം ഇല്ലെന്നും വിമർശിക്കുന്നവരുടേത് അപകടരമായ സമീപനമാണെന്നും അബ്ദുള്ള കോയ മദനി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പ്രവാചകനയോ, ദർശനങ്ങളെയോ കൂട്ട്പ്പിടിച്ചത് ഖേദകരമാണ്. പൊതു സമൂഹത്തിൽ ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പ്രയോഗികമായ സമീപനം ആണ് വേണ്ടതെന്ന് അദേഹം പറഞ്ഞു. സ്കൂൾ യൂണിഫോമിനെ എല്ലാവരും അംഗീകരിക്കുന്നു. ആ സ്കൂൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നത്. വിവേകത്തോടെ പെരുമാറണമായിരുന്നുവെന്ന് അബ്ദുള്ള കോയ മദനി കൂട്ടിച്ചേർത്തു.



അതേസമയം വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വർഗീയതയുടെ നിറം കൊടുത്താൽ അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ പരിശീലകർ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group