ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ
അധീനതയിലുള്ള പേരട്ട-മട്ടിണി
റോഡിൽ പുതുതായി നിർമിച്ച കലുങ്കിന്റെ
ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ
വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
പുതിയ കലുങ്കിന് ഉയരം കൂടുതല്‍ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിഭാഗം തട്ടി കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാകുകയാണ്. കരിങ്കല്‍ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്തംഗം ബിജു വെങ്ങലപ്പള്ളിയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് റോഡിന്‍റെ സൈഡിലെ മണ്ണ് മാറ്റിയാണു വെള്ളക്കെട്ട് താത്കാലികമായി ഒഴിവാക്കിയത്. ഈ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
إرسال تعليق