മലപ്പുറം:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം തടയാൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് മനസ്സിലാക്കിയാണ് ക്രോസ് വോട്ട് നടന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും. ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുതെന്നും വെല്ലുവിളി മറികടന്ന് വിജയിക്കുമെന്നുമാണ് ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായതെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Post a Comment