Join News @ Iritty Whats App Group

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു.

ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദേശം നൽകിയത്. പോസ്റ്റർ വിവാദം ആകുമെന്ന കാരണത്താൽ ആണ് ജില്ലാ നേതൃത്വം പിൻവലിക്കാൻ നിർദേശം നൽകിയത്.

അതേസമയം രാജ് ഭവനിലെ പരിപാടികളിൽ ഭാരതാംബയുടെചിത്രത്തിന് മുന്നിലെ പുഷ്പാർച്ചന നി‍ർബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവൻ മാർച്ച് നടത്തും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന മാർച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. രാജ് ഭവനെ സംഘപരിവാർ കൂടാരമാക്കി മാറ്റാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് സി.പി.ഐയും
എ.ഐ.വൈ.എഫും ആരോപിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group