Join News @ Iritty Whats App Group

ബെം​ഗളൂരു ദുരന്തം: ആർസിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, പൊലീസ് കമ്മീഷണർക്ക് സസ്പെൻഷൻ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ബെം​ഗളൂരു: 11 പേരുടെ മരിച്ച ദുരന്തത്തെ തുടർന്ന് ബെം​ഗളൂരു പൊലീസ് കമ്മീഷണർക്ക് സസ്പെൻഷൻ. സംഭവത്തെ തുടർന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ട നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, എസിപി എന്നിവരെയും സസ്പെൻഡ് ചെയ്യാൻ ഉത്തരവായിട്ടുണ്ട്. പരിപാട് നടന്ന പരിധിയിലെ ചുമതലക്കാരായ എല്ലാ മുതിർന്ന ഉദ്യോ​ഗസ്ഥരെയും സസ്പെൻഡ് ചെയ്യും. പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. അതേ സമയം പോലീസുകാരെ കുറ്റപ്പെടുത്തില്ലെന്നാണ് നേരത്തെ ഡികെ പറഞ്ഞിരുന്നത്.


ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മൈക്കൽ ഖുഞ്ഞ അന്വേഷിക്കും. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ, ഇവൻറ് മാനേജ്മെൻറ് കമ്പനി ഡിഎൻഎയുടെ അധികൃതർ എന്നിവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group