Join News @ Iritty Whats App Group

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും


കോഴിക്കോട് താമരശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. വിദ്യാർത്ഥികളെ ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും. 6 വിദ്യാർത്ഥികളാക്കാൻ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം.

അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പരീക്ഷാഫലം പുറത്ത് വിടാതിരിക്കാൻ എന്ത് അധികാരമാണ് സർക്കാരിനുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കും. ഇന്നലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group