Join News @ Iritty Whats App Group

സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസം, സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ

തിരുവനന്തപുരം</strong> : സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമായ ഇന്ന് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് എടുക്കുന്നത്. സമ്പൂർണ്ണ പോർട്ടൽ വഴി വൈകീട്ട് അഞ്ച് മണിവരെ കുട്ടികളുടെ വിവരങ്ങൾ സ്കൂളധികൃതർക്ക് അപ് ലോഡ് ചെയ്യാം. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം. ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുതെന്നും ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ അധ്യയന വർഷം മുൻവർഷത്തെക്കാൾ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തി സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും. അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group