Join News @ Iritty Whats App Group

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നു; കേരളത്തില്‍ അതിവേഗ രോഗവ്യാപനം; മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും


ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3395 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോഗവ്യാപനം കൂടുതല്‍. 1336 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 425 പേരുള്‍പ്പെടെ രാജ്യത്താകെ 1435 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

മഹാരാഷ്ട്ര- 467, ഡല്‍ഹി- 375, ഗുജറാത്ത്- 265, കര്‍ണാടക- 234, പശ്ചിമബംഗാള്‍- 205, തമിഴ്‌നാട്- 185, ഉത്തര്‍പ്രദേശ്- 117 – എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group