കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ഈ മാസം എട്ടു മുതല്‍ അടുത്ത മാസം നാല് വരെയാണ് വൈശാഖോത്സവം.
30 ലക്ഷത്തോളം തീര്‍ഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റി സി. ചന്ദ്രശേഖരന്‍, എക്സി. ഓഫീസര്‍ കെ. ഗോകുല്‍, ദേവസ്വം മാനേജര്‍ കെ. നാരായണന്‍ എന്നിവരും പങ്കെടുത്തു.
ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് 'കൈലാസം', 'ഗംഗ', 'മഹാദേവ' എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും. 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്ബായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
വിശേഷ ദിവസങ്ങള്‍:
ജൂണ്‍ 2-ന് നീരെഴുന്നള്ളത്ത്, 8-ന് നെയ്യാട്ടം, 9-ന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.
വൈശാഖ മഹോത്സവം:
ഉത്തരകേരളത്തില്‍ കണ്ണൂർ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തില്‍ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂണ്‍ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. പുരളിമലയിലെ കട്ടൻ രാജവംശം ഈ ക്ഷേത്രവുമായി ചരിത്രപരമായ ബന്ധം പുലർത്തുന്നു. അതിനാല്‍ ഈ സ്ഥലത്തിന് ആദിമത്തില്‍ "കട്ടിയൂർ" എന്ന് പേരായിരുന്നു. കാലക്രമേണ ഈ പേര് "കൊട്ടിയൂർ" എന്നായി ഭാഷാ പരിണാമത്തിലൂടെ മാറിയതാണ്.
കട്ടൻ രാജവംശക്കാർക്ക് ക്ഷേത്രത്തില്‍ പാരമ്ബര്യ അധികാരമുള്ളവരായതിനാല്‍ ഈ വാർഷിക മഹോത്സവം അവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു. ചരിത്രപരമായി, മഹോത്സവത്തിന്റെ ഭാഗമായി ഇക്കരെകൊട്ടിയൂരില്‍ നിന്ന് അക്കരെകൊട്ടിയൂരിലേക്കുള്ള കടന്ന് പോകല്‍ ചടങ്ങുകള്‍ നടത്തുന്നതിന് കട്ടൻ രാജാവിന്റെ അനുമതി ആവശ്യമുണ്ടായിരുന്നു. കട്ടൻ വംശത്തിലെ മൂത്തവനും ഇളയവനും യഥാക്രമം വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ എന്നറിയപ്പെടുന്നു. അവരുടെ താമസം സ്വതന്ത്രമായിരിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ ജനനമോ മരണമോ മൂലം ഉണ്ടാകുന്ന പുളവളയ്മ ഒഴിവാക്കുന്നതിനായാണ് ഈ രീതികള്‍ നിലനിറുത്തുന്നത്. ഇത് കൊട്ടിയൂർ പെരുമാളിന്റെ അനവധിയായ ആരാധന ഉറപ്പാക്കുന്നു.
ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം.
ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. ആറ്റുകാല്‍, കൊടുങ്ങല്ലൂർ, ചക്കുളത്ത്കാവ്, ചെട്ടികുളങ്ങര, ഓച്ചിറ, ചോറ്റാനിക്കര മുതലായവ പോലെ കേരളത്തില്‍ ശബരിമല മാറ്റിനിർത്തിയാല്‍ ഉത്സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.
Post a Comment