Join News @ Iritty Whats App Group

നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ച് പൊലീസ്

സംവിധായകൻ നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ചയുടെ മരണം നേരത്തെയുണ്ടായ അസുഖങ്ങളെ തുടർന്നായിരുന്നു. കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ദുരൂഹത ഒഴിഞ്ഞ സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതരമായിട്ടുള്ള ആരോപണമാണ് സംവിധായകൻ നാദിർഷ ഉന്നയിച്ചത്. ഗ്രൂമിങ് ചെയ്യുന്നതിനായി സെഡേഷൻ എടുക്കുന്നതിന് വേണ്ടിയാണ് പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിലേക്ക് പൂച്ചയെ എത്തിക്കുന്നത്. പിന്നീട് ഞങ്ങൾ തന്നേ ഗ്രൂമിങ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെന്നും കുറച്ചു കഴിഞ്ഞപ്പോൾ പൂച്ച ചത്തുവെന്നുമായിരുന്നു നാദിർഷയുടെ പരാതി. ഈ സമയം ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നും നാദിർഷ പറഞ്ഞു. എന്നാൽ സെഡേക്ഷൻ നൽകുന്നതിനിടയിൽ പൂച്ചയുടെ ഹാർട്ട് ബീറ്റ് പതിയെ കുറയുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group