Join News @ Iritty Whats App Group

വിവാഹ സല്‍ക്കാരത്തിനായി വീട്ടില്‍ നിന്നിറങ്ങി, ഉള്ള്യേരിയില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: ഉള്ള്യേരിയില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍(55) ആണ് മരിച്ചത്. ഇന്നലെ രാത്രി മാമ്പൊയിലിലുള്ള വിവാഹ സല്‍ക്കാരവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും തിരിച്ചെത്തിയിരുന്നില്ല.

ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടില്‍ മൃതദേഹം കണ്ടത്. പരിശോധനയില്‍ മരിച്ചത് ലോഹിതാക്ഷനാണെന്ന് തിരിച്ചറിയുകയായിരുന്നു. തോട്ടിലെ ചെളിയില്‍ മുഖം പൂണ്ടുപോയ അവസ്ഥയിലായിരുന്നു മൃതദേഹം. മഴയെത്തുടർന്ന് നല്ല ഒഴുക്കുമുണ്ടായിരുന്നു. അത്തോളി പൊ ലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

أحدث أقدم
Join Our Whats App Group