Join News @ Iritty Whats App Group

എം ജി സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകൾ ജൂണ്‍ 4 മുതൽ നടത്തും


മഴയെ തുടർന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് വീണ്ടും നടത്തുക. സംസ്ഥാനത്തെ വ്യാപക മഴയെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് വിവിധ ഇടങ്ങളിൽ സ്കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തകൃതിയായി പെയ്തെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല. എന്നാൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

Post a Comment

أحدث أقدم
Join Our Whats App Group