Join News @ Iritty Whats App Group

മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി


കൊട്ടിയൂർ: മാനന്തവാടി -കണ്ണൂർ
വിമാനത്താവളം
നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട 11 (1) നോട്ടിഫിക്കേഷൻ
പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഫീൽഡ്
ഡേറ്റ കളക്ഷൻ തുടങ്ങി.റോഡ്
നിർമിക്കുന്നതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ
സർവേ നമ്ബറുകൾ കൃത്യമായി പരിശോധിച്ച്
ക്രമപ്പെടുത്തുകയും വിട്ടു പോയ സർവേ
നമ്ബറുകൾ ഉൾപ്പെടുത്തുകയാണ്
ചെയ്യുന്നത്.അമ്ബായത്തോട് മുതൽ മട്ടന്നൂർ
വരെയുള്ള സ്ഥലം ഉടമകളിൽ നിന്നാണ്
ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തുന്നത്.



കൊട്ടിയൂരിലെ അമ്ബായത്തോട്ടില്‍ നിന്ന് ആരംഭിച്ച പരിശോധന വേഗത്തില്‍ പൂർത്തിയാക്കുമെന്നും തുടർന്ന് 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഡെപ്യൂട്ടി തഹസില്‍ദാർമാരായ വി.പി.സ്മിത, പി.എം.രമാദേവി, റവന്യു ഇൻസ്പെക്ടർമാരായ എം.ജെ. ഷിജോ, പി.വി.സന്ധ്യ, രജനി വിവേക് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group