ഒരു വര്‍ഷത്തിലേറെയായി നിര്‍മാണ പ്രവൃത്തി മുടങ്ങികിടക്കുന്ന മട്ടന്നൂരിലെ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു.
ബംഗളൂരുവിലെ ഒരു കമ്ബനിയാണ് ടെന്‍ഡര്‍ എടുത്തത്. നേരത്തെ കരാര്‍ ഏറ്റെടുത്ത കമ്ബനി സാമ്ബത്തിക പ്രതിസന്ധി മൂലം പ്രവൃത്തി ഉപേക്ഷിച്ചു പോയതോടെയാണ് നിര്‍മാണം നിലച്ചത്. 2019 ഒക്‌ടോബറിലാണ് സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്. കിഫ്‌ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിര്‍മിക്കുന്നത്.
റീടെന്‍ഡര്‍ ചെയ്‌തതോടെയാണ് പുതിയ കരാര്‍ നല്‍കി പ്രവൃത്തി പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കിഫ്‌ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിര്‍മിക്കുന്നത്. കെ.എസ.്‌ഇ.ബിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. 67 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് തുടങ്ങിയിരുന്നത്.
മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ സ്‌ഥലത്താണ് ആശുപത്രി നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്ബനി സാമ്‌ബത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്ബളം മുടങ്ങിയതോടെയാണ് പ്രവൃത്തി നിര്‍ത്തിവച്ചത്. തുടര്‍ന്ന് കമ്‌ബനിയെ കരാറില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവര്‍ നിയമനടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ നവംബറോടെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്‌ഘാടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കോവിഡ് ഉള്‍പ്പടെയുള്ള തടസങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രവൃത്തിയെ ബാധിച്ചു.
Post a Comment