Join News @ Iritty Whats App Group

‘മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധനയില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടാകാം’; കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ചതില്‍ എംവി ഗോവിന്ദന്‍


നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവു ഉണ്ടാകൂവെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – അദ്ദേഹം വ്യക്തമാക്കി.

ഇലക്ഷന്‍ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കഫഞ്ഞു. സ്വാഭാവികമായും അവര്‍ പെട്ടി പരിശോധിക്കുന്നുണ്ട്, കാര്‍ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുന്‍പ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു – അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍മാര്‍ സ്വന്തം ജോലി ചെയ്യുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group